ജീവിതത്തിൽ orenza ഉയരുമ്പോൾ സംഭവിക്കുന്ന അത്ഭുതം!
Manage episode 408268549 series 3562885
വിജയത്തിന്റെ അത്ഭുതകരമായ മനഃശാസ്ത്രം ചില ആൾക്കാർ വിജയത്തിലേക്ക് പെട്ടെന്ന് കുതിച്ചുയരുന്നത് നിങ്ങൾക്ക് കാണാം. എന്നാൽ നിങ്ങൾക്കാകട്ടെ നിന്നിടത്ത് നിന്ന് ഒരിഞ്ചു പോലും മുന്നോട്ടു പോകാൻ പറ്റുന്നില്ല. എങ്കിൽ ഒരു കാര്യമുറപ്പാണ്. നിങ്ങൾ പ്രവർത്തിക്കുന്നത് ഏതു മേഖലയിലുമാകട്ടെ, അവിടെ വിജയിക്കുമോ എന്ന ഭയമാണ് നിങ്ങൾക്കെപ്പോഴും. യഥാർത്ഥത്തിൽ സംഭവിച്ചതെന്താണ്? ചിന്തയിൽ നിങ്ങൾക്ക് ഭയമുണ്ടായി. ആ ഭയം ഒരു വികാരമുണ്ടാക്കി. ആ വികാരം ശരീരത്തിലുണ്ടാക്കിയ നെഗറ്റീവായ മാറ്റം കൊണ്ട് നിങ്ങൾ ജീവിതത്തിൽ താഴേക്കു പോയി. പേടി വന്നപ്പോൾ ഉൽക്കണ്ഠ വന്നു. അപ്പോൾ ഭയത്തിനു കാരണമായ ചിന്ത കുറേക്കൂടി ശക്തമായി. അതങ്ങനെ ഒരു സൈക്കിൾ പോലെ വീണ്ടും വീണ്ടും നിങ്ങളെ താഴേക്ക് താഴേക്ക് കൊണ്ടുപോവുകയാണ്. ഇതുകൊണ്ടാണ് പരാജയപ്പെടുന്ന ആളുകൾ വീണ്ടും വീണ്ടും പരാജയപ്പെട്ടുകൊണ്ടിരിക്കുന്നത്. നേരെ മറിച്ച് നിങ്ങൾ വിജയിക്കുന്ന ആളുകളെ നോക്കൂ. അവർക്ക് ഭയമല്ല, വിജയത്തിൽ വിശ്വാസമാണ്. വിജയിക്കുമെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു. സ്വാഭാവികമായും അവർ വിജയിക്കുക മാത്രം ചെയ്യുന്നു. ഭയത്തെ നേരിടാനുള്ള മാർഗം വിശ്വാസമാണ്. ലോകത്തിൽ വിജയിച്ചവരെയെല്ലാം നോക്കിക്കോളൂ, അവരെല്ലാവരും തങ്ങളുടെ വിജയത്തിൽ പൂർണമായി വിശ്വസിച്ചവരാണ്. ഇവിടെയാണ് ഒറെൻസ പ്രസക്തമാകുന്നത്. ഒറെൻസയെക്കുറിച്ചും അതിലൂടെ നേടാവുന്ന വിജയത്തിന്റെ അത്ഭുതകരമായ മനഃശാസ്ത്രത്തെക്കുറിച്ചും അറിയാൻ അന്താരാഷ്ട്ര ബെസ്റ്റ് സെല്ലിങ് ഗ്രന്ഥകാരനും ഗ്ലോബൽ ബിസിനസ് സ്ട്രാറ്റജിസ്റ്റുമായ റൂബിൾ ചാണ്ടിയുടെ ഈ പോഡ്കാസ്റ്റ് കേൾക്കു!
37集单集