മറ്റുള്ളവരുടെ മനസ്സ് വായിക്കാം, ബിസിനസ്സിൽ കള്ളം പറയുന്നവരെയും തിരിച്ചറിയാം
Manage episode 414844541 series 3562885
നിങ്ങളൊരു ബിസിനസ്കാരനാണോ? സെയിൽസ് മേഖലയിൽ പ്രവർത്തിക്കുന്ന ആളാണോ? നിങ്ങൾ നെഗോസ്യേഷന് പോവുന്ന ആളാണോ? എങ്കിൽ രാജ്യാന്തര പ്രശസ്ത ബിസിനസ് സ്ട്രാറ്റജിസ്റ്റും ബെസ്റ്റ് സെല്ലിങ് ഓഥറുമായ റൂബിൾ ചാണ്ടിയൂടെ വിജയത്തിന്റെ അത്ഭുതകരമായ മനഃശാസ്ത്രം (പാർട് 4) എന്ന ഈ പോഡ്കാസ്റ്റ് തീർച്ചയായും കേൾക്കണം. ഈ പോഡ്കാസ്റ്റിലൂടെ നിങ്ങൾ ഒരു പുതിയ ഭാഷ പഠിക്കുകയാണ്. ബോഡി ലാംഗ്വേജ് അല്ലെങ്കിൽ ജസ്റ്റർ ലാംഗ്വേജ് ആണ് ഈ പുതിയ ഭാഷ. ആ ഭാഷ പഠിച്ചാൽ നിങ്ങൾക്ക് മറ്റുള്ളവരുടെ മനസ് കാണാൻ കഴിയും. അവരെന്താണ് ചിന്തിക്കുന്നതെന്ന് മനസിലാക്കാനാവും. ഓരോരുത്തരും നിങ്ങളോട് എങ്ങനെയാണ് സംസാരിക്കുന്നതെന്ന് ശ്രദ്ധിച്ച്, അവരുടെ മനോഭാവമെന്താണെന്ന് മനസിലാക്കാനാവും. സംസാരിക്കുമ്പോഴും നിങ്ങളെ അഭിമുഖീകരിക്കുമ്പോഴും മറ്റുള്ളവരുടെ ശാരീരിക നില, കണ്ണുകളുടെയും കൈകളുടെയും ചലനം, നിൽപ്പും ഇരിപ്പും നടപ്പും മുതലായവ ശ്രദ്ധിക്കണം. അവരുടെ മനോഭാവം എന്താണെന്ന് മനസിലാക്കാം. ഇക്കാര്യങ്ങളെക്കുറിച്ച് നിത്യ ജീവിതത്തിൽ നിന്നുള്ള ഉദാഹരണങ്ങൾ സഹിതം റൂബിൾ ചാണ്ടി ഈ പോഡ്കാസ്റ്റിൽ വിശദീകരിക്കുന്നു.
37集单集